Web Desk

കോട്ടയം

March 23, 2020, 12:34 pm

ക്വാറന്റൈൻ പാലിക്കാതെ നാട്ടിൽ കറങ്ങി നടന്നു; കോട്ടയത്ത് മൂന്ന് പേർക്കെതിരെ കേസ്

Janayugom Online

വിദേശത്ത് നിന്ന് എത്തിയിട്ടും ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈൻ നിർദ്ദേശം പാലിക്കാതെ കറങ്ങി നടന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയത്ത് കുടമാളൂർ പുളിഞ്ചുവട് സ്വദേശി അജിത്ത്, കാഞ്ഞിപ്പള്ളി വഴിക്കത്തോട് സുരേന്ദ്രൻ, ഭാര്യ സരള എന്നിവർക്കെതിരെയാണ് കേസ്.

കഴിഞ്ഞ 16 നാണ് സുരേന്ദ്രനും ഭാര്യ സരളയും ഖത്തരിൽ നിന്ന് എത്തിയത്. ഇവരോട് ആരോഗ്യ വകുപ്പ് ക്വാറന്റൈൻ നിർദ്ദേശിച്ചിരുന്നു. ഒമാനിൽ നിന്ന് എത്തിയതായിരുന്നു അജിത്ത്. ഇയാൾ 11 ദിവസമായി ഹോം ക്വറന്റൈനിലിൽ ആയിരുന്നു.

you may also like this video;