Web Desk

ആലപ്പുഴ

April 03, 2020, 4:29 pm

20 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി വാറ്റ് സംഘം പൊലീസ് പിടിയില്‍

Janayugom Online

ആലപ്പുഴയില്‍ വാറ്റ് സംഘത്തെ പിടികൂടി. അരവിന്ദ്, അനന്തു, ജിതിൻ ലാൽ എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ആലപ്പുഴ നഗരത്തോട് ചേർന്ന് കൈതവനയിൽ നിന്നാണ് മൂവര്‍ സംഘത്തെ പിടികൂടിയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യം ലഭിക്കാതെ വന്നതോടെ പലയിടത്ത് നിന്നും കള്ള വാറ്റ് സംഘത്തെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Eng­lish Sum­ma­ry: Police catch the ille­gal liquor mak­ing group.

you may also like this video;