എഡിജിപി സുദേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു

Web Desk
Posted on June 22, 2018, 11:14 am

പ്രതീകാത്മക ചിത്രം 

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞ സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം നടന്നത്. എ.ഡി.ജി.പിയുടെ പരാതി പ്രകാരമാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്.

മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ചാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെ മര്‍ദ്ദിച്ചെന്ന സംഭവം വിവാദമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംഭവവും ഉണ്ടായിരിക്കുന്നത്.

സുദേഷ് കുമാറിന്റെ മകള്‍ തന്നെ മര്‍ദ്ദിച്ചുവെന്നും ദാസ്യവേലയ്ക്ക് നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ഗവാസ്‌ക്കര്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി നല്‍കിയത്. വിഷയത്തില്‍ സുദേഷ് കുമാറിനെ ബറ്റാലിയന്റെ ചുമതലയില്‍ നിന്നു നീക്കിയിരുന്നു.