Saturday
16 Feb 2019

ആര്‍എസ്‌എസ് ശാഖകള്‍ പൊലീസ് നിരീക്ഷിക്കണം: പി ജയരാജന്‍

By: Web Desk | Thursday 29 November 2018 9:00 AM IST

കണ്ണൂര്‍: ആര്‍എസ്‌എസ് ശാഖകള്‍ പൊലീസ് നിരീക്ഷിക്കണമെന്ന് പി ജയരാജന്‍. ആര്‍എസ്‌എസ് ശാഖകളില്‍ ‘നിയുദ്ധ’ എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ശാഖകള്‍ പൊലീസ് നിരീക്ഷിക്കണമെന്ന് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടത്.  ആര്‍എസ്‌എസ് ശാഖകളില്‍ ‘നിയുദ്ധ’ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആര്‍എസ്‌എസ് ശാഖയിലെ കായിക പരിശീലനത്തിന്റെ കാര്യം ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയെന്നും ഇത് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനെതിരെ ശോഭ സുരേന്ദ്രന്റെ പേരില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.