അതിര്‍ത്തി ചെക്കു പോസ്റ്റുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ ജില്ലാ പൊലീസ് മേധാവി

Web Desk

നെടുങ്കണ്ടം

Posted on June 27, 2020, 6:14 pm

അതിര്‍ത്തിമേഖലകളിലെ പൊലീസിന്റെ കോവിഡ് 19 പ്രതിരോധ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുവാന്‍ പുതിയ ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പുസാമി സന്ദര്‍ശിച്ചു.

ഇതിന്റെ ഭാഗമായി കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകള്‍, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ്  സന്ദര്‍ശനം നടത്തിയത്. കുമളി ചെക്ക് പോസ്റ്റ് വഴി കടന്ന് പോകുന്ന വാഹനങ്ങളെ സംബന്ധിച്ചും സുരക്ഷപരിശോധനയെ കുറിച്ചും നേരില്‍ കണ്ട് വിലയിരുത്തി. കാട്ടുപാതയിലൂടെ തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് എത്തുന്ന ആറ് മൈല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജില്ലാ മേധാവിയും സംഘവും എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ജില്ലയിലെ അതിര്‍ത്തി മേഖലയിലൂടെ കടന്ന് വരുന്നവരെ തടയുന്നതിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയിലാണ് നടന്ന് വരുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ പൊലീസുകരെ നിയോഗിക്കേണ്ടതായുള്ള സാഹചര്യം ഇല്ലായെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍ കറുപ്പ്‌സാമി പറഞ്ഞു.