Web Desk

തിരുവനന്തപുരം

June 28, 2020, 10:22 am

തലസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ്

Janayugom Online

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് രാത്രി പരിശോധന കര്‍ശനമാക്കി പൊലീസ്. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ രോഗഉറവിടം കണ്ടെത്താനാകാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇയാളില്‍ നിന്നും ആറോളം പേര്‍ക്കാണ് കോവിഡ് രോഗം പകര്‍ന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഡിസിപി ദിവ്യ ഗോപിനാഥാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

you may also like this video;