Janayugom Online
ambalappuzha accident- janayugam

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ വനിത പൊലീസ് ഉള്‍പ്പെടെ മൂ​ന്ന് പേര്‍ മരിച്ചു

Web Desk
Posted on July 27, 2018, 8:17 am

അമ്പലപ്പുഴ: പൊലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച്  പൊലീസ് കോണ്‍സ്റ്റബിള്‍ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പൊലീസ് കോണ്‍സ്റ്റബിള്‍ ശ്രീകല, ഡ്രൈവര്‍ നൌഫല്‍, ഹസീന എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കരൂരില്‍ ദേശീയപാതയിലാണ് അപകടം നടന്നത്.

ACCIDENT DEATH- JANAYUGAM

ACCIDENT DEATH- JANAYUGAM

കൊ​ട്ടി​യ​ത്തു നി​ന്നു​ള്ള പൊലീ​സ് സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അമ്പലപ്പുഴ  ത​രൂ​രി​ല്‍​വ​ച്ച്‌ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യ​ത്തുനി​ന്നു ഹ​സീ​ന​യെ കാ​ണാ​തായ​താ​യി പൊ​ലീ​സി​നു പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഈ ​കു​ട്ടി​യെ അ​ങ്ക​മാ​ലി പൊ​ലീ​സ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് അ​ങ്ക​മാ​ലി പൊ​ലീ​സ് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു ഹസീനയെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു സം​ഘം.
ഹ​സീ​ന​യെ​യു​മാ​യി കൊ​ട്ടി​യ​ത്തേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​യിരുന്നു അ​പ​ക​ടം. മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അപകടത്തിൽ പരിക്കേറ്റ ഒരു പൊലീസ്ക്കാരന്റെ നില ഗുരുതരമാണ്.