മദ്യലഹരിയില്‍ ഭാര്യയെയും വീട്ടുകാരെയും പൊലീസുകാരന് വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബ് പൊലീസിലെ കോണ്‍സ്റ്റബിളായ കുല്‍വീന്ദര്‍ സിങ്ങാണ് ഭാര്യ ഉള്‍പ്പെടെ നാലുപേരെ വെടിവെച്ച് കൊന്നത്. സംഭവത്തില്‍ കുല്‍വീന്ദര്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ പത്തുവയസുകാരി മകള്‍ ചികിത്സയിലാണ്. പഞ്ചാബിലെ മോഗ ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം.
കുല്‍വീന്ദര്‍ സിങ്ങിന്റെ ഭാര്യ രാജ്വീന്ദര്‍ കൗര്‍, ഭാര്യാമാതാവ് സുഖ്വീന്ദര് കൗര്‍, സഹോദരന്റെ ഭാര്യ ഇന്ദര്‍ജിത്ത് കൗര്‍ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. എകെ 47 റൈഫിള്‍ ഉപയോഗിച്ചായിരുന്നു കൃത്യം. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ഇവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ സഹോദരന് ജസ്കരണ്‍ സിങ്ങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ഭാര്യയുടെ വീട്ടുകാരുമായുളള ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഭൂമി തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കുല്‍വീന്ദറും ഭാര്യയും ശനിയാഴ്ച ഭാര്യ വീട്ടില്‍ എത്തിയത്. മദ്യപിച്ചിരുന്ന കുല്‍വീന്ദര്‍ ഇതുമായി ബന്ധപ്പെട്ട് ഭാര്യ വീട്ടുകാരുമായി വഴക്കിട്ടിരുന്നു. ഇതില്‍ പ്രകോപിതനായ കുല്‍വീന്ദര്‍ ഭാര്യയുടെയും ഭാര്യാവീട്ടുകാരുടെയും നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു.
English Summary: Police constable kills wife, 4 family members
YOU MAY ALSO LIKE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.