ഒന്ന് വൈകിയിരുന്നെങ്കിൽ കയറിൽ അവസാനിക്കുമായിരുന്ന ഒരു ജീവനെ സമയോചിതമായ ഇടപെടൽ കൊണ്ട് മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷിച്ച് പൊലീസുകാർ. കുരച്ചു ചാടിയ വമ്പൻ പട്ടികളെ മറികടന്ന് അർദ്ധരാത്രി മതിൽ ചാടികടന്നാണ് കേരള പൊലീസ് വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ചത്. കഴുത്തിലെ കുറുക്കരുറുത്തിട്ട് ജീവിതത്തിലേയ്ക്ക് ആ മനുഷ്യൻ തിരികെ കൊണ്ടുവന്നപ്പോൾ പൊലീസിനെ സംതൃപ്തി. പട്ടികളെ പേടിച്ച് ടെറസിൽ നിന്ന് അടുത്ത പറമ്പിന്റെ മതിൽ ചാടി കടന്നാണ് യുവാവിനെ ഇറക്കേണ്ടി വന്നത്. എസ് ഐ സെൽവകുമാർ, ഹോംഗാർഡ് ജസ്റ്റിൻ, ഡ്രൈവർ ഷിനുമോൻ എന്നിവരാണ് രക്ഷാദൗത്യം ഏറ്റെടുത്തത്.
ഒരാൾ ആത്മഹത്യയ്‌ക്കു ശ്രമിക്കുന്ന കാര്യം ബുധനാഴ്ച രാത്രി 11.20 ഓടെയാണ് പൊലീസിനെ അറിയിക്കുന്നത്. വിവരങ്ങളനുസരിച്ച് തൃശൂർ കുറ്റുമുക്ക് അമ്പലത്തിന് സമീപമുള്ള വീട് പൊലീസ് കണ്ടുപിടിക്കുന്നു. പക്ഷേ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഗേറ്റ് തുറകകണ് വേണ്ടി വിളിച്ചപ്പോൾ പ്രായമായ ഒരു സ്ത്രീയും യുവാവും വാതിൽ തുറന്നു പുറത്തു വന്നു. ജർമൻ ഷെപ്പേഡ്, റോട്ട് വീലർ, ഇനങ്ങളിലുള്ള രണ്ടു പട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പൊലീസിനെ കണ്ടതും ഇവർക്കു നേരെ പട്ടികൾ കുറച്ചു ചാടി.
പട്ടികളെ കെട്ടിയിടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ ഉള്ളിലേയ്ക്ക് പോകുകയായിരുന്നു. ഇവർ തിരിച്ചുവരാത്തതിനെ തുടർന്ന് വീടിന്റെ ന്നാൽ ഇവർ തിരിച്ചുവരാത്തതിനെത്തുടർന്ന് വീടിന്റെ മുകളിലേക്ക് ടോർച്ചടിച്ചുനോക്കിയപ്പോഴാണ് നേരത്തെ കണ്ട യുവാവ് അവിടെ കുരുക്കുണ്ടാക്കി കഴുത്തിൽ ഇടുന്നത് കണ്ടത്. തുടർന്ന് ഒരുനിമിഷം പാഴാക്കാതെ ഗേറ്റ് ചാടിക്കടന്ന് വീടിനുള്ളിലൂടെ ടെറസിൽ എത്തി. കയറിൽ തൂങ്ങിയ ആളെ കാലിൽപിടിച്ച് താങ്ങിനിർത്തി. അപ്പോഴേക്കും കയറിൽ തൂങ്ങിയ ആൾ പിടഞ്ഞുതുടങ്ങിയിരുന്നു. സെൽവകുമാറും ജസ്റ്റിനുമാണ് ഇയാളെ താങ്ങിനിർത്തിയത്.
ഷിനുമോൻ താഴെനിന്നും എറിഞ്ഞുകൊടുത്ത കത്തിയുപയോഗിച്ച് കയർ അറുത്താണ് ഇയാളെ താഴെ ഇറക്കിയത്. താഴെയിറങ്ങിയാൽ പട്ടികൾ ആക്രമിക്കുമോ എന്നു ഭയപ്പെട്ട പോലീസ് സംഘം തൊട്ടടുത്ത പറമ്പിന്റെ മതിൽവഴി യുവാവിനെ താഴെ എത്തിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബോധം വീണെങ്കിലും കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കു മാറ്റി.
ENGLISH SUMMARY: Police defeated man’s attempt to commit suicide
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.