മാവടി നാല്‍പ്പത് ഏക്കറില്‍ കണ്ടെത്തിയ അസ്ഥികൂടത്തെ സംബന്ധിച്ചുള്ള അന്വേഷണം ഇടുക്കി ജില്ലാ പൊ്ലീസ് സ്പ്രണ്ട് പി.കെ മധുവിന്റെ നേത്യത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണം കാരണം ആത്ഹത്യയോ കൊലപാതകമെന്നോ അറിയുവാന്‍ കഴിയുകയുള്ളുവെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് പി.കെ മധു പറഞ്ഞു. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിലൂടെ തെളിഞ്ഞില്ലെങ്കില്‍ കെമിക്കല്‍ പരിശോധന നടത്തേണ്ടതായി വരും. തലയോട്ടി പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തിയാല്‍ മാത്രമേ ആരുടെ മൃതദ്ദേഹമാണ് ഇതെന്ന് വ്യക്തമായ സൂചന ലഭിക്കുകയുള്ളു. ഒന്‍പത് മാസത്തിന് മുമ്പ് മാവടി സ്വദേശി സുരേഷിനെ കാണാതായി എന്ന പരാതിയില്‍മേല്‍ അന്വേഷണം നടന്ന് വരികയാണ്.
കണ്ടെത്തിയ അസ്ഥികൂടം സുരേഷിന്റെ തന്നെയാണോയെന്ന് വിദഗ്ധപരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കേ അറിയുവാന്‍ സാധിക്കുകയുള്ളുവെന്ന് ജില്ലാ പൊലീസ് സ്ൂപ്രണ്ട് പറഞ്ഞു. കോട്ടയം എഫ്എസ്എല് ഫോറന്‍സിക് വിഭാഗത്തില്‍ നിന്ന് ഗ്രേഷ്മ, ഇടുക്കി വിരലടയാള യൂണിറ്റില്‍ നിന്ന് ടി.ജി സനന്, പോലീസ് ഫോട്ടോഗ്രാഫര്‍ വി.പി ശശി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കോവിഡ് 19 പ്രത്യേക വിഭാവം ഡിവൈഎസ്പി ടി.എ ആന്റണി, കട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്മോഹന്‍, നെടുങ്കണ്ടം ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് പി.കെ ശ്രീധരന്, നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ദിലീപ്കുമാര് കെ തുടങ്ങിയവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനായി അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് പത്തിരിപൂവ് ശേഖരിച്ച് തിരിച്ച് വരുന്നവഴി ഒരാള്‍ അസ്ഥികൂടം കാണുന്നത്. മാവടിയില്‍ നിന്നും കൈലാസത്തേക്ക് പോകുന്ന റോഡില്‍ നിന്നും 150 മീറ്റര്‍ മുകളിലായുള്ള നാല്‍പ്പതേക്കറിലെ ചെങ്കുത്തായ പ്രദേശത്താണ് അസ്ഥികൂടം കണ്ടെത്തിയത്. കത്തികരിഞ്ഞ നിലയില്‍ കൈലിയും, ഷര്‍ട്ടും ഏകദേശം പൂര്‍ണ്ണമായും കത്തിയ നിലയില്‍ മെബൈലും കോടുപാടുകള്‍ സംഭവിക്കാത്ത ഒരു കുടയും സമീപത്തായി കണ്ടെത്തി. കമ്പികൊണ്ട് അസ്ഥികൂടം മരത്തില്‍ ബന്ധിച്ച രീതിയിലാണ്. കൃഷിയിറക്കാതെ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന സ്ഥലമാണ് ഇത്.
പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശമായതിനാല്‍ ആളുകള്‍ ഇവിടേക്ക് പോകാറില്ലായിരുന്നു. കോട്ടയം സ്വദേശിയുടെ സ്ഥലത്തുനിന്നാണ് അസ്ഥികൂടം കണ്ടത്. ഇതിനെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സംഘം സ്ഥലത്തെത്തി. കഴിഞ്ഞ സെപ്തംബറില്‍ മാവടി സ്വദേശി സുരേഷ് എന്ന ആളിനെ കാണാതായി എന്നുള്ള പരാതി ബന്ധുക്കള്‍ നെടുങ്കണ്ടം പൊലീസില്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിവരുമ്പോഴാണ് കത്തികരിച്ച നിലയില്‍ അസ്ഥികൂടം മാവടി നാല്പത് ഏക്കറിലെ വിജനമായ സ്ഥലത്ത് കണ്ടെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.