തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ച് മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ കൺഡോൺമെന്റ് പൊലീസ് കേസെടുത്തു. മാധ്യമ പ്രവര്‍ത്തകനായ കടവിൽ റഷീദിന്റെ പരാതിയിൻമേലാണ് കേസെടുത്തിരിക്കുന്നത്. സെൻകുമാറിനൊപ്പം വാർത്താ സമ്മേളനത്തിലുണ്ടായിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
പ്രസ് ക്ലബില്‍ വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിക്കുകയായിരുന്നു. കൂടെക്കൊണ്ടുവന്നവരെ ഉപയോഗിച്ച് മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. എസ്എന്‍ഡിപിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ചായിരുന്നു വാർത്താസമ്മേളനം. സെൻകുമാറും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസുവും ചേർന്നായിരുന്നു വാർത്താസമ്മേളനത്തിനെത്തിയത്. ഇതിനിടയില്‍ രമേശ് ചെന്നിത്തലയുമായുള്ള തര്‍ക്കത്തെക്കുറിച്ചും ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മാധ്യമ പ്രവർത്തകൻ ചോദിച്ചതാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്.
ചോദ്യം ചെയ്തയാളിനെ തന്റെയടുത്തേക്ക് വിളിച്ചുവരുത്തി താൻ മദ്യപിച്ചിട്ടുണ്ടോയെന്ന് ആക്രോശിച്ചാണ് സെൻകുമാർ ചോദ്യത്തെ നേരിട്ടത്. താങ്കളുടെ പേരെന്താണെന്നും പത്രപ്രവര്‍ത്തകന്‍ ആണോയെന്നും സെന്‍കുമാര്‍ ചോദിച്ചു. അടുത്തേക്ക് വരാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് പത്രപ്രവര്‍ത്തകന്‍ സെന്‍കുമാറിന്റെ അരികിലേക്കെത്തി ഐഡിന്റിറ്റി കാര്‍ഡ് കാണിച്ചു. തുടർന്ന് സെൻകുമാറിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തോടൊപ്പം പ്രസ് ക്ലബിലെത്തിയവർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്യാനും ബലം പ്രയോഗിച്ച് ഹാളിന് പുറത്തേയ്ക്ക് വലിച്ചിറക്കാനും ശ്രമിച്ചതോടെ സ്ഥലത്തുണ്ടായ മറ്റ് മാധ്യമ പ്രവർത്തകർ ഇടപെടുകയായിരുന്നു.
English Summary: Police file case against TP Senkumar for threatening media person.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.