മീ ടൂ; അലോക് നാഥിനെതിരെ കേസെടുത്തു

Web Desk
Posted on November 21, 2018, 9:39 pm

ന്യൂഡല്‍ഹി: മീ ടൂ കേസില്‍ ആരോപണ വിധേയനായ നടന്‍ അലോക് നാഥിനെതിരെ ബലാല്‍സംഗത്തിന് മുംബൈ പൊലീസ് കേസെടുത്തു. അലോക് ബലാല്‍സംഗം ചെയ്തുവെന്ന ആരോപണവുമായി ടി വി പ്രൊഡ്യൂസറാണ് രംഗത്തെത്തിയത്. 20 വര്‍ഷം മുന്‍പ് തന്റെ വീട്ടില്‍ വച്ച് മദ്യം നല്‍കി അലോക് ക്രൂരമായി പീഡിപ്പിച്ചതിനെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ വെളിപ്പെടുത്തിയത്. അലോക് നാഥിന്റെ ഇടപെടലിനെത്തുടര്‍ന്നു തന്റെ പ്രൊഡക്ഷന്‍ കമ്പനി അടച്ചുപൂട്ടേണ്ടി വന്നെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇവരുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ അലോക് നാഥിന്റെ ഭാര്യ പ്രൊഡ്യൂസര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ബോംബൈ ഹൈക്കോടതി ഈ കേസ് തള്ളി. ഐപിസി സെക്ഷന്‍ 376-ാം വകുപ്പ് പ്രകാരമാണ് അലോകിനെതിരെ കേസെടുത്തിരിക്കുന്നത്.