Web Desk

തിരുവനന്തപുരം

June 18, 2021, 9:46 am

അലോപ്പതിക്കെതിരായ തെറ്റായ പ്രചാരണം; ബാബാ രാം​ദേവിനെതിരെ കേസെടുത്തു

Janayugom Online

അലോപ്പതിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പരാതിയിൽ യോ​ഗ ​ഗുരു ബാബാ രാംദേവിനെതിരെ കേസെടുത്തു. ചത്തീസ്ഗഢ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. രാംദേവിനെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും പതിനായിരം ഡോക്ടർമാരും ലക്ഷക്കണക്കിന് ആളുകളും മരിച്ചെന്നായിരുന്നു ബാബാ രാംദേവ് വീഡിയോയിലൂടെ പ്രസ്താവിച്ചത്. ഇതിനെതിരെയാണ് ഐഎംഎ പരാതി നൽകിയത്.

കോവിഡ് വാക്സിേനഷനെതിരെ തെറ്റായ പ്രചാരണം നടത്തിയ ബാബാ രാംദേവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐ എം എ നേരത്തേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിനും ഐ എം എ നോട്ടീസ് നൽകിയിട്ടുണ്ട്. അലോപ്പതിയെയും, അലോപ്പതി ഡോക്ടർമാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Eng­lish sum­ma­ry: police filed case against Baba Ramdev
You may also like this video: