സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ നിന്നും കോടയും വാറ്റുപകരണങ്ങളും നെടുങ്കണ്ടം പൊലീസ് പിടികൂടി.ചോറ്റുപാറ ബ്ലോക്ക് നമ്പര്‍ 342‑ല്‍ നൗഷാദിന്റെ പുരയിടത്തില്‍ നിന്നാണ് 100 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ കെ. ദിലീപ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. വീടിന് 200 മീറ്റര്‍ അകലെയാണ് വാറ്റുവാനുള്ള കോട കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്. ഗ്യാസ് സിലണ്ടര്‍ അടക്കം വാറ്റുപകരണങ്ങള്‍ കണ്ടെടുത്തു. ഗ്രേഡ് എസ്‌ഐ ചാക്കോ, എഎസ്‌ഐ ജിനു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് ലോക് ഡൗണ്‍ കാലയളവില്‍ ചാരായം നിര്‍മ്മിക്കുവാനുള്ള കോട കണ്ടെടുത്തത്. പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ENGLISH SUMMARY: police find liquor from cardamon estate
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.