June 1, 2023 Thursday

Related news

May 31, 2023
April 11, 2023
February 18, 2023
January 17, 2023
December 9, 2022
December 6, 2022
November 4, 2022
October 20, 2022
October 10, 2022
August 24, 2022

പ്രിയങ്ക ഗാന്ധിയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകന് പിഴയീടാക്കി പൊലീസ്

Janayugom Webdesk
December 29, 2019 8:29 pm

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് യുപി പോലീസ് അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ എസ്‌ആര്‍ ധാരാപുരിയുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകന് പിഴ ചുമത്തി പൊലീസ്. 6100 രൂപയാണ് പിഴ ചുമത്തിയത്. ഹെല്‍മെറ്റ് വെയ്ക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ധീരജ് ഗുജ്റാറിന് യുപി പോലീസ് പിഴ ചുമത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പോയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞിരുന്നു.

you may also like this video;

ഇതോടെയാണ് അവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം ഇരുചക്ര വാഹനത്തില്‍ യാത്ര തുടര്‍ന്നത്. എന്നാല്‍, ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഗതാഗത നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുപി പോലീസിന്റെ നടപടി.

കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം സ്‌കൂട്ടറില്‍ പോയ പ്രിയങ്കയെ പോലീസ് വീണ്ടും തടഞ്ഞതോടെ റിട്ട. ഐപിഎസ് ഓഫീസറുടെ വീട്ടില്‍ അവര്‍ നടന്നാണ് എത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച തന്നെ പോലീസ് കൈയ്യേറ്റം ചെയ്തുവെന്നും വളഞ്ഞുവെന്നും അവര്‍ ആരോപിച്ചിരുന്നു. യുപി പോലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിആര്‍പിഎഫിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.