പതിനേഴു ദിവസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ കാണാതായ പതിനഞ്ചുമാസം പ്രായമുള്ള എവലിന്‍ മെബോസ് വെല്ലിന്റേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ ടെന്നസിയില്‍ നിന്നും കണ്ടെത്തിയതായി മാര്‍ച്ച് ആറാം തീയതി വെള്ളിയാഴ്ച വൈകിട്ട് ടെന്നസി ന്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും, സുള്ളിവന്‍ കൗണ്ടി ഷെരീഫ് ഓഫീസും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ ഡിസംബര്‍ മുതല്‍ കാണാതായെന്നു പോലീസ് കരുതുന്ന കുട്ടി മിസിംഗ് ആണെന്നു രണ്ടാഴ്ച മുമ്പാണ് പോലീസിനെ അറിയിച്ചത്. ഉടന്‍ ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു വ്യാപക അന്വേഷണം നടത്തുകയായിരുന്നു.
കുട്ടിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കി എന്നതിനു 18 വയസുള്ള കുട്ടിയുടെ മാതാവ് മെഗനെതിരേ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ തിരോധാനം സംബന്ധിച്ച് മെഗന്റെ മാതാവ്, മാതാവിന്റെ കാമുകന്‍ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴികളിലുള്ള അന്തരമാണ് അറസ്റ്റിലേക്ക് നയിച്ചത്. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഇവരുടെ ഒരു ബന്ധുവിന്റെ സ്ഥലത്തുനിന്നാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. ഓട്ടോപ്‌സിക്കുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
English Summary:police found dead body of evalin
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.