രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടതോടെ എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചെത്തിയാൽ മതിയെന്ന തോന്നലിലാണ് കുടിയേറ്റ തൊഴിലാളികൾ. അതിനായി എന്ത് വഴിയും തെരഞ്ഞെടുക്കാൻ അവർ തയ്യാറായിരിക്കുകയാണ്. സ്വന്തം നാട്ടിൽ തിരിച്ചെത്താൻ കോൺക്രീറ്റ് മിക്സറിനുള്ളിൽ കയറി യാത്ര ചെയ്തു പോയ പതിനെട്ടു പേരെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയവരെയാണ് പൊലീസ് പിടികൂടിയത്.
#WATCH 18 people found travelling in the mixer tank of a concrete mixer truck by police in Indore, Madhya Pradesh. DSP Umakant Chaudhary says, “They were travelling from Maharashtra to Lucknow. The truck has been sent to a police station & an FIR has been registered”. pic.twitter.com/SfsvS0EOCW
— ANI (@ANI) May 2, 2020
മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേയ്ക്ക് പോകും വഴി മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് പൊലിസ് പിടികൂടിയത്. ഇവർ യാത്ര ചെയ്ത ട്രക്ക് പൊലീസ് പിടിച്ചെടുത്തു. സംശയത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ENGLISH SUMMARY: police found people in traveling in concrete mixture
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.