Web Desk

മയൂര്‍ബഞ്ച്

March 30, 2021, 9:53 pm

ഗര്‍ഭിണിയെ പൊരിവെയിലത്ത് നടത്തിച്ച പൊലീസുകാരന് സസ്‌പെന്‍ഷൻ

Janayugom Online

ഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ ഗര്‍ഭിണിയായ സ്ത്രീയെ ഏറെ ദൂരം നടത്തിച്ച പൊലീസുകാരനെ അന്വേഷണവിധേയമായി ജില്ലാ പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. ജോലിയില്‍ വീഴ്ചവരുത്തിയതിനും പെരുമാറ്റ ദൂഷ്യവും ചുമത്തിയാണ് സരാത് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസറായ എസ് ഐ റീന ബക്‌സലിനെ സസ്‌പെന്‍ഡ് ചെയ്തത്.മാര്‍ച്ച് 28നാണ് ബക്‌സലിനെതിരേ മയൂര്‍ബഞ്ച് സൂപ്രണ്ട് നടപടിയെടുത്തത്. ചുമതല സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി ഡി ദാസ്‌മോഹന്‍പത്രയ്ക്ക് കൈമാറാനും നിര്‍ദ്ദേശിച്ചു.

ഗുരുബാരിയും അവരുടെ ഭര്‍ത്താവ് ബിക്രം ബിരുളിയും നല്‍കിയ പരാതിയിലാണ് നടപടി.
ഗുരുബാരിയും ഭര്‍ത്താവും ഉഡുല സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് ആരോഗ്യപരിശോധനയ്ക്ക് ബൈക്കില്‍ പോകുന്നതിനിടയിൽ വഴിയിൽ വച്ച് പൊലീസ് അവരെ തടഞ്ഞു നിർത്തി.പൊലീസ് ഹെല്‍മെറ്റ് പരിശോധന നടത്തുമ്പോള്‍ ബിക്രം ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഭാര്യ ഗുരുബാരി ധരിച്ചിരുന്നില്ല. ഭാര്യയ്ക് തലയില്‍ ഹെല്‍മെറ്റ് വയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ധരിക്കാതിരുന്നതെന്ന് ബിക്രം പറഞ്ഞെങ്കിലും പൊലീസ് അത് പരിഗണിച്ചില്ല.

ഹെൽമെറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴയീടാക്കുകയും പണം പൊലീസ് സ്‌റ്റേഷനിലേക്ക് പോയി അടച്ചുവരാന്‍ എസ്ഐ റീന ബക്‌സൽ നിര്‍ദ്ദേശിക്കുകയും ചെയ്തു. മാത്രമല്ല, ഭാര്യയെ ബൈക്കില്‍ കൊണ്ടുപോകാനും അനുവദിച്ചില്ല. കനത്ത വെയിലില്‍ ഗര്‍ഭിണിയായ സ്ത്രീ പൊലീസ് സ്‌റ്റേഷന്‍ വരെ നടന്നുപോകേണ്ടിവന്നു. സംഭവം വിവാദമായതോടെയാണ് പൊലീസ് സൂപ്രണ്ട് നടപടികൈക്കൊണ്ടത്.
eng­lish summary;police has sus­pend­ed a police offi­cer who alleged­ly drove a preg­nant woman
you may also like this video;