Wednesday
21 Aug 2019

21 കിലോ സ്വർണം കവർന്ന കേസിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു

By: Web Desk | Friday 24 May 2019 1:40 PM IST


gold -jana

ആലുവ: ഇടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണം കവർന്ന കേസിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായി ആലുവ റൂറൽ എസ് പി. രാഹുല്‍ആര്‍ നായര്‍ പറഞ്ഞു.  സംസ്‌ഥാനം വിട്ട പ്രതികൾക്കായി അന്വേഷണം തുടരുന്നു. കവർച്ചക്ക് തലേ ദിവസം സംഘം കവർച്ച നടത്തേണ്ട വിധം റിഹേഴ്സൽ നടത്തിയിരുന്നു.

മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏകദേശം ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്. ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവർച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.  നേരത്തേ  സ്ഥാപനത്തിലെ മുന്‍ ഡ്രൈവര്‍ഇടുക്കി സ്വദേശിയായ  വിപിന്‍ ജോര്‍ജ്മുജിനെ   പൊലീസ് പിടികൂടിയിരുന്നു.   ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെയും ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്.

സംഭവത്തില്‍ കമ്പനി ജീവനക്കാര്‍ അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റ‌ർ ചെയ്ത കവർച്ചാകേസിലെ പ്രതികളെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.  സ്വർണവുമായി ബൈക്കിൽ കടന്ന രണ്ടുപേരെ തിരിച്ചറിയാൻ സ്വർണ കമ്പനിയിലേതടക്കം പ്രദേശത്തെ മൂന്ന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

Related News