ജീവനിൽ കൊതി ഉള്ളത് കൊണ്ടാ സാറന്‍മാരെ ഹെൽമെറ്റ്‌ എടുത്തത്

Web Desk
Posted on October 18, 2018, 3:56 pm

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിനിടയില്‍ പൊലീസ് ഹെല്‍മെറ്റ് മോഷ്ടിക്കുന്നു എന്നുള്ള വാര്‍ത്തകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്. സമരാനുകൂലികളും ട്രോളന്മാരും ഇതിന് വലിയ പ്രചാരണവും നല്‍കി. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആരോപണങ്ങളുടെ മൂര്‍ച്ചയും കൂടി.

എന്നാല്‍ അഗസ്റ്റിൻ ജോസഫ് എന്ന പൊലീസുകാരന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ്. ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനാണ് ഹെല്‍മെറ്റ് എടുത്തതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്..

ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്… മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രെക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ് അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല… ente കൂടെ ഉള്ള പലരും ഇപ്പോൾ ഹോസ്പിറ്റലിൽ ആണു അവരെ കുറിച്ച് oru മാധ്യമങ്ങളും പറഞ്ഞു കാണില്ല ചർച്ചയും ചെയ്യില്ല.. ജീവനിൽ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെൽമെറ്റ്‌ എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടിൽ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും കുടുംബം ഉണ്ട്.