ചാരായം വാറ്റിയ പ്രതിയുടെ ദുരവസ്ഥ കണ്ട് വീട്ടില്‍ സാഹായമെത്തിച്ച് പൊലീസ്. ലോക്ക് ഡൗണ്‍ കാലത്ത് ചാരായം വാറ്റുന്നതിനിടെ പിടിക്കപ്പെട്ട പ്രതിയുടെ കേസില്‍ അന്വേഷണം തുടരവെയാണ് പ്രതിയുടെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ പൊലീസിന് മനസിലായത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് ഏക ആശ്രയം പ്രതിയുടെ വരുമാനം മാത്രമായിരുന്നു.
https://www.facebook.com/statepolicemediacentrekerala/videos/2953118321422650/
എന്നാല്‍ ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ ഒരു നേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടനുഭവപ്പെട്ടതോടെയാണ് ലോക്ക് ഡൗണിന്റെ മറപറ്റി മിക്കവരും ചെയ്തുവരുന്ന ചാരായം വാറ്റുന്നതിന് പ്രതിയും തുനിഞ്ഞിറങ്ങിയത്. എന്നാല്‍ അന്വേഷണം തുടരവെ കേസെടുത്ത ചിറയന്‍കീഴ് പൊലീസിന് ഇയാളുടെ അവസ്ഥ മനസിലാവുകയും ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ വീട്ടിലെത്തിച്ചു നല്‍കുകയും ചെയ്ത് മാതൃകയായി.
English Summary: Police helped accused
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.