തിരുവനന്തപുരം: ആഡംബര കാറിൽ പൊലീസിന്റെ അശ്വാരൂഢ സേനയിലെ കുതിര തൊഴിച്ചതായി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി. വഴുതക്കാട് ജംഗ്ഷനിൽവെച്ചാണ് സംഭവം. കാറിനു സമാന്തരമായി ഓടിയ കുതിര തിരിഞ്ഞുവന്ന് കാറിൽ ശക്തിയായി തൊഴിക്കുകയായിരുന്നു. ചവിട്ടേറ്റ് ചുളുങ്ങിയ കാറിന്റെ ചിത്രം സഹിതമാണ് ഉടമസ്ഥനായ കവടിയാർ പാലസ് ഗാർഡൻ ഐ.വി വില്ലയിൽ ടിനു ഐ.വി. ജേക്കബ് മനുഷ്യാവകാശ പ്രവർത്തകരടക്കമുള്ളവർക്ക് പരാതി നൽകിയത്. ‘നഷ്ടപരിഹാരം ആവശ്യമില്ല, ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്. ബൈക്ക് യാത്രക്കാരോ കാൽനട യാത്രക്കാരോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നാണ് ടിനു ചോദിക്കുന്നത്.
ടിനുവിന്റെ പിതാവാണ് വാഹനം ഓടിച്ചിരുന്നത്. കുതിരയുടെ ചവിട്ടിൽ പുതിയ കാറിന്റെ ബോഡി ചളുങ്ങി. കുതിരപ്പൊലീസ് നിറുത്താതെ പോയി. അന്നുതന്നെ ടിനു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കാറിന്റെ ചിത്രം സഹിതം പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ കൂടി രാവിലെ ഏഴര സമയത്തുപോലും കുതിരയുമായി പൊലീസ് റോന്തു ചുറ്റാറുണ്ട്. പരാതി പരിശോധിച്ചു നടപടിയെടുക്കുമെന്ന നിലപാടിലാണ് പൊലീസ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.