ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ഓഫീസില്‍ പൊലീസ് പരിശോധന. ബത്തേരി ഡിവൈഎസ്പി കെകെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വൈകിട്ട് 3 മണിയോടെ ഡിസിസി ഓഫീസിലെത്തുകയും 20 മിനിറ്റോളം നീണ്ട പരിശോധന നടത്തുകയും ചെയ്തു. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനെയും മുന്‍ ഡിസിസി ട്രഷറര്‍ കെകെ ഗോപിനാഥിനെയും രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെയാണ് ഡിസിസി ഓഫീസിലെ പരിശോധന. പരിശോധന സംഘം എന്‍ഡി അപ്പച്ചനെയും ഓഫീസിലേക്ക് കൊണ്ട് വന്നിരുന്നു.
മുന്‍ ബാങ്ക് ചെയര്‍മാന്‍ ഡോ.സണ്ണി ജോര്‍ജിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. ഈ മാസം 23,24,25 തീയതികളില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെയും ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.