September 26, 2022 Monday

Related news

September 25, 2022
September 5, 2022
August 23, 2022
August 16, 2022
August 2, 2022
July 28, 2022
July 28, 2022
July 24, 2022
July 6, 2022
July 6, 2022

അപ്രത്യക്ഷമായ പട്ടാളകാരിക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി പൊലീസ്

പി പി ചെറിയാൻ
ഫോർട്ട് ഹുഡ് (ടെക്സാസ്)
April 28, 2020 1:04 pm

ഫോർട്ട് ഹുഡ് പട്ടാള ക്യാമ്പിൽ നിന്നും ഏപ്രിൽ 22 ബുധനാഴ്ച മുതൽ കാണാതായ പട്ടാളകാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി ഏപ്രിൽ 27 തിങ്കളാഴ്ച മിലിറ്ററി അധികൃതർ വെളിപ്പെടുത്തി.

ഡ്യൂട്ടി കഴിഞ്ഞു ഉച്ചയ്ക്ക് ഒരു മണിയോടെ പുറത്തിറങ്ങിയ വനേസ്സ ഗൈല്ലെനെ (20) കഴിഞ്ഞ ബുധനാഴ്ച ഫോർട്ട് ഹുഡ് ആർമി പോസ്റ്റിന്റെ പാർകിങ്‌ലോട്ടിലാണ് അവസാനമായി കാണുന്നത്.

അഞ്ചു അടി രണ്ടിഞ്ചു ഉയരവും 126 പൗണ്ടും ഉള്ള ഇവർ ബ്ലാക്ക് റ്റി ഷർട്ടാണ് ധരിച്ചിരുന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന ഫോൺ, വാലറ്റ്, താക്കോൽ, തിരിച്ചറിയൽ കാർഡ് എന്നിവ ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അഞ്ചു ദിവസമായി പൊലീസും മിലിറ്ററി പേഴ്‌സണലും നടത്തിയ അന്വേഷണം ഇതുവരെ ഫലം കണ്ടെത്തിയിട്ടില്ല. ഇവരുടെ തിരോധനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആർമി CID സ്പെഷ്യൽ ഏജന്റിനെയോ മിലിറ്ററി പൊലീസിനെയോ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. 15000 ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.