July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

കളിയിക്കാവിള കൊലപാതകം; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്, രണ്ട് പേർ കസ്റ്റഡിയിൽ

Janayugom Webdesk
January 10, 2020

തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐ വിൽസനെ ചെക്ക് പോസ്റ്റിൽ കയറി വെടിവെച്ച് കൊന്ന കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിഖ് എന്നിവരുടെ ചിത്രങ്ങൾ ആയച്ചു നൽകിയിരുന്നു. എന്നാല്‍ എഎസ്ഐയെ വെടിവെയ്ക്കുന്നതിന് പുറമെ കുത്തി പരിക്കേൽപ്പിച്ചിരുന്നു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ശരീരത്തിലേറ്റ നാലു വെടിയുണ്ടകളിൽ മൂന്ന് എണ്ണം നെഞ്ചിലും ഒരെണ്ണം വയറ്റിലുമാണ്. കൂടാതെ മൃതദേഹത്തിൽ കുത്തേറ്റ പാടുകളുമുണ്ട്.

അതേസമയം, പ്രതികളെ സഹായിച്ചവരെന്ന് കരുതുന്ന രണ്ട് പേരെ പാലക്കാട് സൗത്ത് പേലീസ് കസ്റ്റഡിയിലെടുത്തു.  തമിഴ്നാട് സ്വദേശികളും ദീർഘകാലമായി പാലക്കാട് താമസിക്കുന്നവരുമായ സെയ്ത് ഇബ്രാഹിമും അബ്ബാസുമാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരെ തമിഴ്നാട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. കളിയാക്കാവിള കൊലപാതകത്തിൽ പ്രതികളുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നും ഇവർ പ്രതികൾക്ക് സഹായം നൽകിയിരുന്നതായും പോലീസ് പറഞ്ഞു.തമിഴ്നാട്ടിലെ തീവ്രവാദ ബന്ധമുള്ള കൊലപാതക കേസുകളിൽ ഇവർക്കും ബന്ധമുള്ളതായി സംശയമുണ്ട്. കളിയിക്കാവിളയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികൾക്ക് മുൻകാലങ്ങളിൽ സെയ്ത് ഇബ്രാഹിമും അബ്ബാസും അഭയം നല്കിയോ എന്ന സംശയവും പോലീസിനുണ്ട് ’

പ്രതികൾക്ക് കേരളത്തിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരളാ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവർ രണ്ട് പേരും ഈ സംഘടനയിലെ അംഗങ്ങളാണ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.