29 March 2024, Friday

Related news

March 29, 2024
March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024
March 17, 2024

പൊലീസ് ജീപ്പുകള്‍ കത്തിച്ച സംഭവം: 150 ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
December 26, 2021 9:33 am

എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്ത് പൊലീസിനെ ആക്രമിക്കുകയും ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. കുന്നത്തുനാട് എടത്തല എന്നിവിടങ്ങളില്‍ നിന്ന് 150 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ 500 അധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിട്ടു പങ്കുള്ളതായി കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവസ്ഥലത്ത് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി സന്നാഹങ്ങളെ വിന്യസിച്ചിരിക്കുകയാണ്.
ഇ​ൻ​സ്പെ​ക്ട​റ​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്ക് അക്രമത്തില്‍ പ​രി​ക്കേ​റ്റു. കി​റ്റ​ക്സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്. ക്രി​സ്മ​സ് ക​രോ​ൾ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. തൊ​ഴി​ലാ​ളി​ക​ൾ ചേ​രി തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ഇ​വ​ർ പോ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞ​ത്. അ​ക്ര​മ​സ​ക്ത​രാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടു പോ​ലീ​സ് ജീ​പ്പു​ക​ൾ ക​ത്തി​ച്ചു. കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർക്കാണ് ആ​ക്ര​മണത്തിൽ പരിക്കേറ്റത്. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കി​റ്റ​ക്സ് ക​മ്പ​നി പ​രി​സ​ര​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്. മദ്യലഹരിയിലായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Police jeeps set on fire: 150 out-of-state work­ers arrested
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.