June 7, 2023 Wednesday

Related news

May 23, 2023
April 21, 2023
April 4, 2023
April 2, 2023
March 31, 2023
March 30, 2023
March 21, 2023
March 10, 2023
February 21, 2023
February 18, 2023

സഹപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന സന്ദേശം: രക്ഷിക്കാന്‍ പോകവേ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു

Janayugom Webdesk
വാഷിംഗ്ടണ്‍
December 22, 2019 4:42 pm

സഹപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനു പിന്നാലെ പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു. വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് ഷെറിഫ് ഡെപ്യൂട്ടി കൂപ്പര്‍ ഡൈസന്‍ ആണ് മരിച്ചത്. തന്റെ സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം അതിവേഗത്തില്‍ പായിക്കുകയായിരുന്നു.

എന്നാല്‍ വാഹനം നിയന്ത്രണം വിട്ടു കെട്ടിടത്തില്‍ ഇടിച്ച് അപകടമുണ്ടായി. ഉദ്യോഗസ്ഥന്‍ തല്‍ക്ഷണം മരിച്ചു. എന്നാല്‍ ആക്രമിക്കപ്പെട്ട പോലീസുകാരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഡിസംബര്‍ 21നു രാവിലെ ഒരു വീട്ടില്‍ കുട്ടിയെ അകാരണമായി ഉപദ്രവിക്കുന്നു എന്നും അവിടെ നിരവധി ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നും ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു.
അന്വേഷണത്തിനെത്തിയ പോലീസുമായി കുട്ടിയെ മര്‍ദ്ദിച്ചിരുന്നവര്‍ മല്‍പ്പിടുത്തം നടത്തി. ഇതറിഞ്ഞ് കൂപ്പര്‍ ഡൈസന്‍ അതിവേഗതത്തില്‍ അവിടേക്കു പുറപ്പെടുകയായിരുന്നു. കൂപ്പറിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഒരു മകനുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കൂപ്പര്‍ ഡൈസന്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.