Web Desk

കൊല്ലം

March 04, 2020, 12:15 pm

ഡ്യൂട്ടി സമയത്ത് മദ്യപിച്ച ഉന്നതനായ എസ് ഐ ‘ഏമാനെ’ കുടുക്കി പൊലീസ്

Janayugom Online

ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ എസ് ഐ സലീമിനെയാണ് റൂറൽ എസ് പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.

രാത്രി ഡ്യൂട്ടിയിലായിരുന്ന സലിം പൊലീസ് എത്തിയപ്പോൾ അടച്ചിട്ടിരുന്ന മുറിക്ക് അകത്തായിരുന്നു. മൂന്ന് പേർ ചേർന്നാണ് മദ്യപിച്ചെന്നാണ് സൂചന. എന്നാൽ പൊലീസ് എത്തിയപ്പോൾ റൂമിനകത്ത് സലിം മാത്രമേ ഉണ്ടായിരുനിന്നുള്ളു. ഡ്യൂട്ടി സമയത്ത് ഓഫീസിൽ വെച്ച് മദ്യപിക്കുന്നു എന്ന് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് എസ് പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര എസ് ഐ രാജീവും സംഘവും സ്റ്റേഷനിൽ പരിശോധന നടത്തിയത്. ഓഫീസിൽ വെച്ചാണ് മദ്യപിച്ചെന്നതിനു തെളിവ് ലഭിച്ചിട്ടില്ല. എന്നാൽ മെഡിക്കൽ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ് പിയ് ക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ഡി ഐ ജി ക്ക് കൈമാറുമെന്ന് റൂറൽ എസ് പി അറിയിച്ചു.

Eng­lish sum­ma­ry: police man arrest in kollam

you may also like this video