Web Desk

December 19, 2019, 6:28 pm

ജനറൽ ടിക്കറ്റുമായി പൊലീസുകാർ ജനശതാബ്ദിയിൽ, ചോദ്യം ചെയ്ത ടിടിഇയ്ക്ക് മർദ്ദനം — വീഡിയോ കാണാം

Janayugom Online

കൊച്ചി: ജനറൽ ടിക്കറ്റുമായി ജനശതാബ്ദിയിൽ യാത്ര ചെയ്തതു ചോദ്യം ചെയ്തതിനു ടിടിഇയെ പൊലീസുകാർ  മർദിച്ചു. കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിലാണ് സംഭവം നടന്നത്. തൃശൂരിൽ നിന്നു 2 പ്രതികളുമായി കയറിയ പൊലീസുകാരുടെ പക്കൽ റിസർവേഷൻ ടിക്കറ്റുണ്ടായിരുന്നില്ല  പകരം രണ്ട് ജനറൽ ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്.

ഇതേ തുടര‍്‍‍ന്ന്  ജനറൽ ടിക്കറ്റുമായി ജനശതാബ്ദിയിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നും പിഴയീടാക്കുമെന്നു ടിടിഇ അറിയിച്ചതോടെ ടിടിഇയെ പൊലീസുകാർ‍ ചേർന്നു മർദിക്കുകയായിരുന്നുവെന്നു യാത്രക്കാർ പറയുന്നു. മർദനമേറ്റ ടിടിഇ സത്യേന്ദ്ര കുമാർ മീന ബോധരഹിതനായി. മറ്റു യാത്രക്കാർ ചേർന്നു പൊലീസുകാരെ തടഞ്ഞു വച്ചു ട്രെയിൻ എറണാകുളം നോർത്തിൽ എത്തിയപ്പോൾ ആർപിഎഫിനു കൈമാറി. സംഭവത്തിൽ 2 സിവിൽ പൊലീസ് ഒാഫിസർമാരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.