Web Desk

March 18, 2020, 12:21 pm

പനി ബാധിച്ച പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

Janayugom Online

പനി ബാധിച്ച പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. കുമിളിയില്‍നിന്നു ജോലി കഴിഞ്ഞ് നാട്ടിലെത്തിയ ടൂറിസം പൊലീസുകാരനായ കൊല്ലം മുഖത്തല സ്വദേശി വിനോദ് കുമാറാണ് തൂങ്ങി മരിച്ചത്.
ജോലി കഴിഞ്ഞ് നാട്ടിലെത്തിയ വിനോദിന് പനി ഉണ്ടായിരുന്നു. അന്നേ ദിവസം വിനോദിന്റെ ഭാര്യയും മക്കളും ഭാര്യയുടെ കുടുംബവീട്ടിലായിരുന്നു. പനിയായതിനാല്‍ വിനോദ് അവിടേക്ക് പോവുകയും ചെയ്തില്ല. രാവിലെ ഒൻപതു വരെ  ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സൂര്യപുത്രി. മക്കള്‍: കാര്‍ത്തിക, കൈലാസ്.

Eng­lish sum­ma­ry: police man hang todeath

you may also like this video