കൊല്ലത്ത് പൊലീസ് ട്രെയിനിയായ യുവാവിനെ കാണാനില്ല; കൈ ഞരമ്പ് മുറിച്ചും, കെട്ടിത്തൂങ്ങിയും ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് തെളിവുകൾ

Web Desk

കൊല്ലം

Posted on June 24, 2020, 2:47 pm

കൊല്ലത്ത് പൊലീസ് ട്രെയിനിയായ യുവാവിനെ കാണാതായി. ചവറ വടക്കുംഭാഗം കൃഷ്ണ ഭവനിൻ നവീൻ കൃഷ്ണനെയാണ് കാണാതായത്. തൃശ്ശൂർ പൊലീസ് ട്രയിനിംഗ് ക്യാപിൽ പരിശീലനത്തിലായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ തെക്കുംഭാഗം സ്റ്റേഷനിലായിരുന്നു നവീന് ഡ്യൂട്ടിയുണ്ടായിരുന്നത്.

ഇന്ന് പുലർച്ചെ കൈ ഞരമ്ബ് മുറിച്ചും, കെട്ടിത്തൂങ്ങിയും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിൻറെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്തു പോയ നവീനെ കായൽ തീരത്ത് കണ്ടെത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഫയർഫോഴ്സും പൊലീസും കായലിൽ തിരച്ചിൽ തുടരുകയാണ്.

updat­ing…