Thursday
27 Jun 2019

സി ഐ നവാസിന്റെ തിരോധാനം ; മേലുദ്യോഗസ്ഥനെ ചോദ്യം ചെയ്തു

By: Web Desk | Friday 14 June 2019 9:01 PM IST


കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി ഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം എ സി പി സുരേഷ്‌കുമാറിനെ ചോദ്യം ചെയ്തു. അന്വേഷണ ചുമതലയുള്ള ഡിസിപി ജി പൂങ്കുഴലിയാണ് സുരേഷ്‌കുമാറിനെ ഇന്നലെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്.
മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെയാണ് നവാസിന്റെ തിരോധാനമെന്ന് സി ഐ യുടെ ഭാര്യ പൊലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് ചോദ്യം ചെയ്യല്‍. ജോലിസംബന്ധമായ സമ്മര്‍ദ്ദം നവാസിനുമേല്‍ ഉണ്ടായിരുന്നുവോയെന്ന കാര്യവും വയര്‍ലെസ്സിലൂടെ നവാസിനെ ശകാരിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എ സി പി യോട് ചോദിച്ചറിഞ്ഞതെന്നാണ് സൂചന. ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യുമെന്നും പരാതിയില്‍ പറയുന്ന സമയത്തെ വയര്‍ലെസ് സംസാരം പരിശോധിക്കുമെന്നും ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. അതേസമയം അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അതിനോട് താന്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ എസിപി സുരേഷ്‌കുമാര്‍ പറഞ്ഞു.

Related News