June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഇ​ടു​ക്കി: സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

By Janayugom Webdesk
January 28, 2020

സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി എആ​ർ ക്യാമ്പിലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ മേ​ലു​കാ​വ് ത​ട​ത്തി​പറമ്പിൽ ജോ​ജി ജോ​ർ​ജി (36) നെ​യാ​ണ് മു​ട്ടം കോ​ട​തി​ക്ക​വ​ല​യ്ക്ക് സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ കണ്ടെത്തിയത്.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യോ​ടെ​യാ​ണ് ലോ​ഡ്ജ് മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ജോ​ജി​യെ അ​ടു​ത്ത മു​റി​യി​ലെ താ​മ​സ​ക്കാ​ർ ക​ണ്ട​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച ജോ​ലി​ക്ക് എ​ത്തി​യി​രു​ന്ന ജോ​ജി ഒ​രു ദി​വ​സം അ​വ​ധി വേ​ണ​മെ​ന്ന് ഓ​ഫീ​സി​ൽ അറിയിച്ചിരുന്നു.

ഭാ​ര്യ സി​ന്ധു​വി​ൻറെ പേ​രി​ൽ എ​ഴു​തി​യ നാ​ല് വ​രി​യു​ള്ള ക​ത്ത് ലോ​ഡ്ജ് മു​റി​യി​ൽ നി​ന്ന് മു​ട്ടം എ​സ്ഐ ബൈ​ജു പി. ​ബാ​ബു​വി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ത്തി​ൻറെ വി​ശ​ദാം​ശ​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്ത് വിട്ടില്ല.

മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ഇ​ന്ന് രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നി​ന് മേ​ലു​കാ​വ് മാ​യാ​പു​രി സി​എ​സ്ഐ പ​ള്ളി​യി​ൽ സംസ്കരിക്കും.

Eng­lish sum­ma­ry: police man sui­cide death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.