പാലക്കാട്: ഹെൽമെറ്റിടാത്തതിന് ബൈക്ക് യാത്രക്കാരനെ ലാത്തി എറിഞ്ഞു വീഴ്ത്തിയ പൊലീസ് നടപടി സമീപ ദിവസങ്ങളിലാണ് കേരളത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തുറന്നത്. പൊലീസിന്റെ കാട്ടാളത്തം വലിയ പ്രതിഷേധവും ഉയർത്തിയിരുന്നു.
സമാന വിഷയത്തിൽ ഇവിടെയിതാ ഒരു പൊലീസുകാരൻ സാമൂഹിക മാധ്യമങ്ങളിൽ കൈയടി നേടുകയാണ്. ഹെൽമെറ്റിടാതെ ബൈക്കിലെത്തിയ കോളജ് വിദ്യാർഥികളെ തടഞ്ഞുനിർത്തി ആ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. തൃത്താലയിലാണ് സംഭവമെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നു. പൊലീസ് പിടിച്ചതോടെ ഭയന്ന് നിന്ന് വിദ്യാർഥികളുടെ തലയിൽ ഹെൽമെറ്റ് വച്ചുകൊടുക്കാൻ പൊലീസുകാരൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
ഇതാവണം പോലീസുകാരൻ 😍
Variety Media ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಡಿಸೆಂಬರ್ 12, 2019
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.