എഎസ്ഐ വില്‍സനെ വെടിവച്ചുകൊന്ന കേസിൽ പ്രതികളുമായി സ്ഥലത്ത് ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കത്തിയും പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഉപയോഗ ശൂന്യമായ ഓടയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. കത്തി തിരുവനന്തപുരം തമ്പാനൂരിൽ നിന്നുമാണ് കണ്ടെത്തിയത്.
പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇവർ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തീവ്രവാദ ബന്ധം ആരോപിച്ച് ബംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്. തീവ്രവാദ സംഘടനയുടെ സാന്നിധ്യം തെളിയിക്കാനാണ് എഎസ്ഐയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമി നിഗമനം.
English Summary: Police may collect evidence in Kaliykkavila murder.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.