Web Desk

ശ്രീനഗര്‍

March 29, 2021, 5:25 pm

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥനും കൗണ്‍സിലറും കൊല്ലപ്പെട്ടു

Janayugom Online

ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ ഭീകരരുടെ വെടിവെപ്പ്. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു മരണം. മുനിസിപല്‍ കൗണ്‍സിലര്‍ റിയാസ് അഹമ്മദും പൊലീസ് ഉദ്യോഗസ്ഥനായ ഷഫ്ഖാത് അഹമ്മദുമാണ് കൊല്ലപ്പെട്ടത്.

സോപോറിലെ മുനിസിപല്‍ ഓഫിസിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മുനിസിപല്‍ കൗണ്‍സിലറായ ഷംസുദ്ദീന്‍ പീറിന് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റു.

Eng­lish Sum­ma­ry : Ter­ror­ist attack Jam­mu Kashmir

You may also like this video :