Web Desk

കൊല്ലം

June 14, 2020, 1:33 pm

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Janayugom Online

പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കടയ്ക്കൽ ചരിപ്പറമ്പിലാണ് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പോലീസ് ക്യാമ്പിലെ കമാൻഡോ ആയ അഖിലാണ്(35) മരിച്ചത്. വ്യാജമദ്യം കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

അവശനിലയിലായ അഖിലിനെ ത്രിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഗിരീഷ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Eng­lish summary:Police offi­cer  found dead in kollam

You may also like this video: