പ്രഭാതസവാരികഴിഞ്ഞെത്തിയ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

Web Desk
Posted on September 30, 2019, 3:44 pm

താനെ: മഹാരാഷ്ട്രയില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അന്ധേരിയിലെ റയില്‍വേ പൊലീസ് ഉദ്യോഗസ്ഥനായ ധനാജി സഖാറം റൗട്ടിനെ (43)യാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ പ്രഭാതസവാരി കഴിഞ്ഞെത്തിയ ധനാജി വീടിനുള്ളില്‍ 5.30 ക്കാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒമ്പതുമാസങ്ങള്‍ക്കുമുമ്പാണ് ധനാജി ജോലിയില്‍ പ്രവേശിച്ചത്. ജോലിസമ്മര്‍ദ്ദമല്ല ആത്മഹത്യയ്ക്ക് പിന്നിലെന്നും യഥാര്‍ത്ഥ കാരണം അന്വേഷണത്തിനുശേഷം മാത്രമെ വ്യക്തമാകൂ എന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 807 പൊലീസ് ഉദ്യോഗസ്ഥാരാണ് മുംബൈയില്‍ മരിച്ചിട്ടുള്ളത്. അസ്വഭാവിക മരണങ്ങളാണ് ഇവയിലേറെയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.