Friday
06 Dec 2019

പ്രണയത്തിനും സ്വത്തിനുംവേണ്ടി അരുംകൊലകള്‍ നടത്തിയ ജോളിക്കറിയാമോ മകനുവേണ്ടി ഈ പോലീസുദ്യോഗസ്ഥന്‍ ചെയ്തതെന്തെന്ന്?

By: Web Desk | Monday 7 October 2019 5:56 PM IST


കെ.എം വര്‍ഗ്ഗീസ്

ബിജു കിഴക്കേടത്ത്

മാനന്തവാടി: മകന്റെ വിവാഹത്തോടനുബന്ധിച്ച് നിര്‍ധനരായ എട്ട് കുടുംബങ്ങള്‍ക്കായി 75 സെന്റ് ഭൂമിദാനമായി നല്‍കി മാതൃകയാവുകയാണ് കേരളപോലീസിലെ എസ് ഐ കെ.എം വര്‍ഗ്ഗീസ്. കോഴിക്കോട് ക്രൈംബ്രാഞ്ച് സിറ്റി യൂണിറ്റിലെ എസ്.ഐ.യും മാനന്തവാടി കുറുക്കന്‍മൂല സ്വദേശിയുമായ കടുങ്ങാമലയില്‍ കെ.എം.വര്‍ഗ്ഗീസാണ് പുതിയ മാതൃക തീര്‍ക്കുന്നത്. വര്‍ഗ്ഗീസിന്റെയും ഭാര്യ കെ ജെ ബീനയുടെയും മൂത്തമകന്‍ മകന്‍ ഡോണ്‍ വര്‍ഗ്ഗീസിന്റെ വിവാഹത്തോടനുബന്ധിച്ചാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന75 സെന്റ് ഭൂമിദാനമായി നല്‍കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം പേരില്‍ വിലക്ക് വാങ്ങിയ ഭൂമിയാണ് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിനായി നല്‍കുന്നത്.  ഒരു സെന്റ് ഭൂമിയോ, വീടോ ഇല്ലാത്ത വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് വീതം ഭൂമിയും, റോഡിനായി പതിനൊന്ന് സെന്റ് ഭൂമിയുമാണ് നല്‍കുന്നത്.

wedding

സിപ്‌ളോ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്ന ഡോണ്‍ വര്‍ഗ്ഗീസിന്റെ വധു മദ്ധ്യപ്രദേശ് ജബല്‍പൂര്‍ നോപ്പിയര്‍ ടൗണ്‍ സ്വദേശിസുധീര്‍ ബഞ്ചമിന്‍, അര്‍ച്ചന ബഞ്ചമിന്‍ എന്നിവരുടെ മകള്‍ അങ്കിത ബഞ്ചമിനാണ്. ഇന്ന് രാവിലെ 10 മണിക്ക് മാനന്തവാടി ചെറൂര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടന്ന വിവാഹകര്‍മ്മങ്ങള്‍ക്ക് ശേഷം എട്ട് നിര്‍ദ്ദന കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ രേഖകള്‍,മോറന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദിദിയന്‍ കാതോലിക്കാ ബാവ കൈമാറി.

Related News