ലഖ്നോ: ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങളോട് പാകിസ്താനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്‍. മീററ്റില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം. പൊലീസ് സൂപ്രണ്ട് അഖിലേഷ് നാരായണ്‍ സിങ്ങാണ് മുസ്ലീങ്ങളോട് പാകിസ്താനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കോണ്ടിരിക്കുന്നത്.
നഗരത്തിലെ ഇടവഴിയിലുടെ നീങ്ങുകയായിരുന്ന നാരായണ്‍ സിങ്ങും സംഘവും സമീപത്ത് നിന്നിരുന്നവരോട് എവിടേയ്ക്കാണ് പോകുന്നതെന്ന് ചോദിച്ചു. നമസ്കാരത്തിന് തയാറെടുക്കുകയാണെന്നായിരുന്നു അവരുടെ മറുപടി. അത് നല്ലതാണ് എന്നാല്‍, കറുപ്പ് ബാഡ്ജണിഞ്ഞ് പ്രതിഷേധിക്കാന്‍ നില്‍ക്കുന്ന നിങ്ങളുടെ ആളുകളോട് പാകിസ്താനിലേയ്ക്ക് പോകാന്‍ പറയണമെന്ന് നാരായണ്‍ സിങ് പറഞ്ഞു.
നിങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പോകുന്നതാണ് നല്ലത്. പ്രതിഷേധക്കാരുടെ വീടുകളിലുള്ള എല്ലാവരെയും ജയിലിലേയ്ക്ക് അയക്കും. എല്ലാം താന്‍ നശിപ്പിക്കുമെന്നും നാരായണ്‍ സിങ് പറഞ്ഞു. യുപിയിലെ പൊലീസ് വേട്ടയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് പുതിയ സംഭവവും.
വീഡിയോ കാണാം;
വീഡിയോ കടപ്പാട്: NDTV
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.