ഹര്‍ത്താലിനെ അനുകൂലിച്ച് പോലീസിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ പോസ്റ്റിട്ട പോലീസുകാരന് സസ്പെന്ഷന്

suspension
നാദാപുരം:ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താലിന് അനുകൂലമായി പോലീസിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ വാട്സ് ആപ്പ് പോസ്റ്റിട്ട കണ്ട്രോള് റൂം പോലീസ് ഡ്രൈവറെ റൂറല്‍ എസ് പി സസ്പെന്റ് ചെയ്തു.നാദാപുരം കണ്ട്രോള് റൂമിലെ ഡ്രൈവര്‍ പേരാമ്പ്ര സ്വദേശി എന്‍.കെ. അഷ്റഫിനെയാണ് റൂറല്‍ എസ് പി എം കെ പുഷ്കരന് സസ്പെന്റ് ചെയ്തത്.ഇക്കഴിഞ്ഞ 16ാം തിയ്യതി നടന്ന ഹര്‍ത്താലില്‍ നാദാപുരം കണ്ട്രോള് റൂം പോലീസിന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് പോസ്റ്റിടുകയായിരുന്നു.കടകള്‍ അടച്ചിടാനും ,വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിക്കാനും,വാഹനങ്ങള്‍ നിരത്തിലിറക്കാതിരിക്കുക എന്നിവയായിരുന്നു ഇയാള്‍ പോസ്റ്റിട്ടത്. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച ഉച്ചയോടെ റൂറല്‍ എസ് പി ഇയാളെ സസ്പെന്റ് ചെയ്തത്.ഇന്നലെ ഉച്ചയോടെ നാദാപുരം കണ്ട്രോള് റൂം വാഹനത്തില്‍ തെരുവന്‍പറമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഷ്റഫിനെ സസ്പെന്ഷന് ലഭിച്ച വിവരം അറിയിക്കുകയായിരുന്നു.