ഭാര്യ പിണങ്ങിപ്പോയി; ഫെയ്‌സ്ബുക്കിലൂടെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാ ഭീഷണി

Web Desk
Posted on November 23, 2019, 10:25 am

നെടുങ്കണ്ടം: ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ ഫെയ്സ് ബുക്കിലൂടെ ആത്മഹത്യാ ഭീക്ഷണി മുഴക്കി പൊലീസ് ഉദ്യോഗസ്ഥൻ. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഹൈറേഞ്ച് മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രത്തിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുമെന്ന് പോസ്റ്റിട്ടത്.

ഇതിനൊപ്പം പിണങ്ങിപ്പോയ ഭാര്യയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ കാരണം അന്വേഷിച്ചുള്ള കമന്റുകളും ആത്മഹത്യയില്‍ നിന്നും പിന്‍മാറണമെന്നുള്ള കമന്റുകളുമായി നിരവധി പേർ എത്തി.

ഇതോടെ വിനോദസഞ്ചാര കേന്ദ്രത്തിനു ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥന്റെ ബന്ധുക്കളും ചേര്‍ന്നു തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ നിന്നും കണ്ടെത്തി.