സൗത്ത് കരോളിന സംറ്റര്‍ കൗണ്ടിയിലെ വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള എവിക്ന് നോട്ടീസ് നല്‍കാനെത്തിയ ഷെറിഫ് ഡപ്യൂട്ടി ക്യാപ്റ്റന്‍ ആന്‍ഡ്രൂ ഗില്ലറ്റ് (37) വാടകക്കാരന്റെ വെടിയേറ്റു മരിച്ചു. ഫെബ്രുവരി 25 ചൊവ്വാഴ്ചയായിരുന്നു സംഭവം. വെടിവെച്ചു എന്ന് പറയപ്പെടുന്ന പ്രതി ടെറി ഹേസ്റ്റി (51)യും പിന്നീട് വെടിയേറ്റു കൊല്ലപ്പെട്ടു.വെടിയുണ്ട ഏല്‍ക്കാതിരിക്കുന്നതിനുള്ള വെസ്റ്റ് ധരിച്ചിട്ടും വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെടാന്‍ ഗില്ലറ്റിനായില്ലെന്ന് കുടുംബാംഗം ഡെന്നീസ് പറഞ്ഞു.
12 വര്‍ഷമായി എയര്‍ഫോഴ്സില്‍ ജോലി ചെയ്തിരുന്ന ഗിലറ്റ് 2013 ലാണ് സംറ്റര്‍ കൗണ്ടി ഷെറിഫായി ജോലിയില്‍ പ്രവേശിച്ചത്. ഭാര്യയും മക്കളുമുണ്ട്. യു.എസ്. ഹൈവെ 521 ലാണ് സംഭവം നടന്നത്.കൊല്ലപ്പെട്ട ഇരുവരുടെയും മൃതദ്ദേഹം ഓട്ടോപ്സിക്കായി സൂക്ഷിച്ചിരിക്കയാണ്.കൊല്ലപ്പെട്ട സഹപ്രവര്‍ത്തകനോടുള്ള ആദരസൂചകമായി യൂണിഫോം ധരിച്ച നിരവധി ഡപ്യൂട്ടികള്‍ റോഡിനിരുവശവും നിരന്നു നിന്നിരുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്നും പോകുന്നതുവരെയാണ് ഇവരുടെ ലൈന്‍അപ് തുടര്‍ന്നത്.
English Summary: police officers death case
You may also like this video