Janayugom Online
പ്രതീകാത്മക ചിത്രം

കണ്ണൂരില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍

Web Desk

കണ്ണൂര്‍

Posted on April 26, 2020, 3:16 pm

കോവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ചൊക്ലി പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പെരിങ്ങത്തൂര്‍ സ്വദേശിയുടെ സെക്കന്‍ഡറി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെയാണ് സിഐയും എസ്ഐയും അടക്കമുള്ള ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത്. കോവിഡ് സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന സുഹൃത്ത് വിവിധ ജോലികളില്‍ പൊലീസിനെ സഹായിച്ചതിനാലാണ് ഈ പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കാന്‍ പ്രധാന കാരണം.

Eng­lish Sum­ma­ry: police offi­cers in kan­nur under covid-19 observation

You may also like this video