Janayugom Online
royal flush of shamrocks between betting chips

ഭാര്യയേയും രണ്ട് മക്കളേയും പണയം വെച്ച്‌ ചൂതു കളിച്ചു

Web Desk
Posted on March 28, 2018, 10:54 am

ന്യൂഡല്‍ഹി: ഭാര്യയെയും, മക്കളെയും പണയപ്പെടുത്തി ചൂതു കളിച്ച സംഭവം കോടതിയിൽ. ഡൽഹി ബുലാന്ദ്ഷര്‍ സ്വദേശിയായ മുഹ്‌സിനാണു അമിതമായ ചൂതാട്ട ഭ്രമത്താല്‍ ഭാര്യയേയും മക്കളേയും പണയപ്പെടുത്തിയത്. 2015 ൽ നടന്ന സംഭവം ഇപ്പോൾ കോടതിയുടെ ശ്രദ്ധയിൽ എത്തിയിരിക്കുകയാണ്.

അമിതമായ ചൂതാട്ട ഭ്രമത്താല്‍ മുഹ്‌സിൻ ഒരു ദിവസം  ഭാര്യയേയും മക്കളേയും പണയപ്പെടുത്തി.  ചൂതുകളിയില്‍ തോറ്റതോടെ ഇവരെ കൂട്ടിക്കൊണ്ടു പോകാന്‍ വിജയി എത്തുകയായിരുന്നു. സംഭവം ഭാര്യയും നാട്ടുകാരും അറിയുന്നത് അപ്പോഴാണ്. ഇയാൾക്കൊപ്പം  പോവാന്‍ യുവതി തയ്യാറായില്ല. തുടര്‍ന്ന് സംഭവത്തില്‍ നാട്ടുകൂട്ടം ഇടപെടുകയും ഒരു കുട്ടിയെ വിജയിയോടൊപ്പം നിര്‍ബന്ധിച്ച്‌ പറഞ്ഞയയ്ക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഇതേ തുടർന്ന് മുഹ്സിനുമായി വിവാഹബന്ധം വേർപ്പെടുത്തിയ യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ തിങ്കൾ ആഴ്ച  പ്രതികൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മുഹ്‌സിൻ ഉൾപ്പെടെ ആറുപേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നൽകി. എന്നാൽ മുഹ്‌സിൻ ഒളിവിലാണ്.