Web Desk

മലപ്പുറം

July 06, 2020, 5:47 pm

മലപ്പുറത്ത് പ്രതികള്‍ക്ക് കോവിഡ്; 18 പൊലീസുകാര്‍ ക്വാറന്റീനില്‍

Janayugom Online

മലപ്പുറത്ത് അറസ്റ്റിലായ പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസുകാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പടെയുള്ള 18 പൊലീസുകാരെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്.

മണല്‍ക്കടത്ത്, വഞ്ചനാ കേസുകളിലായി ‍ജുണ്‍ 29ന് അറസ്റ്റ് ചെയ്ത രണ്ട് പേര്‍ക്കാണ് സ്ഥിരീകരിച്ചത്. പ്രതികളായ ഇരുവരും കോവിഡ് പരിശോധനയ്ക്ക് ശേഷം പിറ്റേന്ന് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.

Eng­lish sum­ma­ry: police per­son­nel in Quarantine

You may also like this video: