കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലുള്ള ഒരു അപ്പാർട്ട്മെൻ്റിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. റെയ്ഡിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. അറസ്റ്റിലായവരിൽ രണ്ട് പേർ ഇടപാടുകാരാണെന്ന് പോലീസ് അറിയിച്ചു. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഏറെ നാളായി ഈ അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിച്ചു വരികയായിരുന്നെന്നും, പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത സ്ഥലത്തായിരുന്നു ഇവരുടെ പ്രവർത്തനമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്‍റ് ഉടമയുടെ പ്രതികരണം. ബഹ്‌റൈൻ ഫുട്ബോൾ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ഒരാൾക്കാണ് കെട്ടിടം വാടകയ്ക്ക് നൽകിയിരുന്നതെന്നും, വാടക ഓൺലൈനായി ലഭിച്ചിരുന്നതിനാൽ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം വന്നിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. നേരത്തെ, അസമയത്ത് സംശയകരമായ സാഹചര്യത്തിൽ ആളുകൾ എത്തുന്നുണ്ടെന്ന് കാണിച്ച് നാട്ടുകാർ പരാതി നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.