എറണാകുളത്ത് അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് പരിശോധന

Web Desk

കൊച്ചി

Posted on September 20, 2020, 12:14 pm

എറണാകുളത്ത് അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് പരിശോധന നടത്തുന്നു. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞ അല്‍ഖ്യയ്ദ തീവ്രവാദികളെ ഇന്നലെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.

മുവാറ്റിപ്പുഴ, പെരുമ്പാവൂര്‍ ഡിവെെഎസ്പിമാരുടെ നേതൃത്വത്തിലാണ് ക്യാമ്പുകളില്‍ പരിശോധന നടക്കുന്നത്. എറണാകുളം റൂറല്‍ ജില്ലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ അതിഥി തൊഴിലാളികളും പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തപക്ഷം ഉടമസ്ഥര്‍ക്കും കരാറുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കും.

അതേസമയം, കേരളത്തില്‍ നിന്ന് ദേശീയ അന്വേഷണ ഏജൻസി നടത്തിയ അന്വേഷണത്തില്‍ പിടിയിലായ അൽ‑ഖ്വയ്ദ ഭീകരവാദികളെ ഇന്ന് വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മൂർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊസാറഫ് ഹസൻ ‍ഡല്‍ഹിയില്‍ കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുന്നത്. ഇന്നലെ വെെകുന്നേരം തന്നെ എന്‍ഐഎയ്ക്ക് പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചിരുന്നു.

Eng­lish sum­ma­ry: Police raid in guest work­ers camp

You may also like this video: