Web Desk

ന്യൂഡൽഹി

January 28, 2021, 11:35 am

കർഷകപ്രക്ഷോഭ വേദിയിൽ അർധരാത്രി പൊലീസ് നരനായാട്ട്

Janayugom Online

ഗാസിപ്പൂരിലെ കർഷകപ്രക്ഷോഭ വേദിയിൽ അർധരാത്രി ഉത്തർപ്രദേശ് പൊലീസിന്റെ നരനായാട്ട്. ബുധനാഴ്ച രാത്രിയിലാണ് ടെന്റുകളിൽ കിടന്നുറങ്ങുകയായിരുന്ന കർഷകർക്കുനേരെ മുന്നറിയിപ്പില്ലാതെ പൊലീസ് നടപടിയുണ്ടായത്. അക്രമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ വൈത്യുദി ബന്ധം വിച്ഛേദിച്ചശേഷമാണ് കിടന്നുറങ്ങുകയായിരുന്ന കർഷകരെ ലാത്തികളും മറ്റും ഉപയോഗിച്ച് അക്രമിച്ചതെന്ന് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചവർവിശദീകരിക്കുന്നു.

അക്രമം ആരംഭിച്ചയുടൻതന്നെ പുതപ്പുകളും വസ്ത്രങ്ങളും വാരിക്കൂട്ടി ഓടിരക്ഷപ്പെടുന്ന കർഷകരുടെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കർഷകരിൽ നിന്ന് ചെറുത്തുനില്പുണ്ടായേക്കുമെന്ന് പ്രതീക്ഷിച്ച് ജലപീരങ്കികളും മറ്റും സജ്ജീകരിച്ചാണ് പൊലീസ് അതിക്രമം അരങ്ങേറിയത്. നിരവധി കർഷകർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. രാത്രി പതിനൊന്നിന് ശേഷമാണ് അക്രമം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. നിരവധി ടെന്റുകളിൽ കിടന്നുറങ്ങുന്ന കർഷഖരെ പൊലീസ് അടിച്ചോടിച്ചു.

എഎപി നേതാവ് ഹിമാൻഷു ചൗഹാൻ ഉൾപ്പെടെയുള്ളവർ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
Eng­lish sum­ma­ry; police raid on farm­ers’ agi­ta­tion venue at Midnight
You may also like this video;