Web Desk

തൃശൂര്‍

March 25, 2020, 9:21 am

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡിലിറങ്ങുന്നവരെ കണ്ടെത്താൻ ഡ്രോണ്‍ പറത്താനൊരുങ്ങി പൊലീസ്

Janayugom Online

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡിലിറങ്ങി കറങ്ങി നടക്കുന്നവരെ ഡ്രോണുകള്‍ പറത്തി കണ്ടെത്താനൊരുങ്ങി തൃശൂര്‍ സിറ്റി പൊലീസ്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് പതിവായതോടയാണ് ഡ്രോണ്‍ നിരീക്ഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.

സിറ്റിയിലെ പ്രധാന റോഡുകളും ജംഗ്ഷനുകളും കേന്ദ്രീകരിച്ചു നിരീക്ഷിക്കാനാണ് തീരുമാനം. ഇന്നലെ അനാവശ്യമായി റോഡില്‍ കറങ്ങി നടന്ന 19 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനാവശ്യ കാരണങ്ങള്‍ക്ക് വണ്ടിയെടുത്തു കറങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്.

you may also like this video;